കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറച്ചിവെട്ടുകാര്‍ക്കും സംഘടന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഇറച്ചിവെട്ടുകാരും വ്യാപാരികളും സംഘടന രൂപീകരിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് മാംസവ്യാപാരവുമായി ബന്ധപ്പെട്ട് ഒരു സംഘടന രൂപീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരം മാത്രം കേന്ദ്രീകരിച്ചുകൊണ്ടാണ് സിറ്റി മീറ്റ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചതെന്ന് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാനത്ത് ആയിരക്കണക്കിനാളുകള്‍ നേരിട്ടും വളരെയധികം ആളുകള്‍ അല്ലാതെയും ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തില്‍ മാത്രം പ്രതിദിനം 250ല്‍ അധികം മാടുകളെ ഇറച്ചിക്കായി ഉപയോഗിക്കുന്നുണ്ട്. എല്ലാവരും മാംസം ഉപയോഗിക്കുമെങ്കിലും ഇറച്ചിവെട്ടുകാരനെന്നോ ഇറച്ചി വ്യാപാരിയെന്നോ പറയുമ്പോള്‍ സമൂഹം അവജ്ഞയോടെയാണ് കാണുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. തങ്ങളുടെ മക്കള്‍ക്ക് വിദ്യാലയങ്ങളിലും മറ്റും ഇതു മൂലം അവഗണന നേരിടേണ്ടി വരുന്നുവെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ അധികൃതര്‍ അന്യായമായി ഇറച്ചിവ്യാപാരികളെ പീഡിപ്പിക്കുകയാണ്. കൈക്കൂലി നല്‍കാതിരുന്നാല്‍ തൊട്ടതിനും പിടിച്ചതിനും 3,000 രൂപ മുതല്‍ 5, 000 രൂപ വരെ പിഴ ഈടാക്കുന്നു. മുമ്പ് ചെയ്തിരുന്നതു പോലെ നഗരസഭാ വാഹനങ്ങളില്‍ തന്നെ അതത് കടകളില്‍ മാംസം എത്തിക്കുന്ന സംവിധാനം പുന:സ്ഥാപിക്കുക, ഇറച്ചിവെട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുക, ഇറച്ചി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിറ്റി മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഒക്ടോബര്‍ 11 വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ പ്രവര്‍ത്തനമാരംഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X