മുല്ലപ്പെരിയാര്‍: ലോകായുക്തില്‍ എംഎല്‍യുടെ പരാതി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലൂടെ കേരളത്തിലെ ജലം കരാറിന് വിരുദ്ധമായി തമിഴ്നാടിന് നല്‍കുവാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി ലോകായുക്തില്‍ പരാതി.
പാട്ടക്കരാര്‍ ലംഘിച്ച് കേരളത്തിന് അവകാശപ്പെട്ട ജലം കൂടി തമിഴ്നാട്ടിലേക്ക് തിരിച്ചുവിടാന്‍ സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കൊല്ലങ്കോട് എംഎല്‍എ കെ. എ. ചന്ദ്രനാണ് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച ലോകായുക്തില്‍ പരാതി നല്‍കിയത്. കരാര്‍ ലംഘിക്കുവാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ തമിഴ്നാട്ടില്‍ നിന്നും മാസപ്പടി പറ്റുന്നതായും പരാതിയില്‍ ആരോപണമുണ്ട്.
വൈദ്യുതി ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍ പുഴയ്ക്കല്‍ വാഴപ്പിള്ളി കുഞ്ഞുകുട്ടനും എംഎല്‍എയുമായി ചേര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്. പറമ്പിക്കുളം അലിയാര്‍ പദ്ധതിയിലെ കരാര്‍ ലംഘനത്തിലൂടെ കേരളത്തിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് ഇവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ താല്‍പര്യം മൂലം പറമ്പിക്കുളം പദ്ധതിയില്‍ സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടായി. ഇതേ ഉദ്യോഗസ്ഥര്‍ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications