യുഡിഎഫ് കര്‍ഷകരെ അവഗണിക്കുന്നു: പിള്ള
കോട്ടയം: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലേറിയതിനു ശേഷം തന്നെ അവഗണിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിക്ക് മന്ത്രിയെ വേണമോ എന്ന് തീരുമാനിക്കേണ്ടത് താനാണ്.
താനും അഛനും തമ്മില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഗണേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications