അക്രമഭീഷണി: സുരക്ഷ ശക്തിപ്പെടുത്തി
തിരുവനന്തപുരം: അഫ്ഗാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ബ്രിട്ടീഷ് ലൈബ്രറിയിലും വിമാനത്താവളത്തിലും സുരക്ഷ ശക്തിപ്പെടുത്തി.
ഗള്‍ഫ് യുദ്ധം നടക്കുന്ന വേളയില്‍ ഇറാക്കിനെ ആക്രമിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനോടുള്ള പ്രതിഷേധ സൂചകമായി ബ്രിട്ടീഷ് ലൈബ്രറി ആക്രമിക്കപ്പെട്ടിരുന്നു. അത്തരം ആക്രമണം ഇത്തവണയും ഉണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ലൈബ്രറിയില്‍ സുരക്ഷ ശക്തമാക്കിയത്.
ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ബ്രിട്ടീഷ് ലൈബ്രറിയില്‍ അംഗങ്ങളെ പ്രവേശിപ്പിച്ചില്ല. മതിയായ സുരക്ഷ ഏര്‍പ്പെടുത്തും വരെ അംഗങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് ഹൈകമ്മിഷനില്‍ നിന്നുള്ള നിര്‍ദ്ദേശം.
വിമാനത്താവളത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications