തുഷാരഗിരി പദ്ധതിക്ക് 14 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് 14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
കൊല്ലം ജില്ലയിലെ ആലുംകടവിനെ കായലോര വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള 13 ലക്ഷം രൂപയുടെ പദ്ധതിക്കും ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കി. തുഷാരഗിരിയില്‍ സാഹസിക വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പദ്ധതിക്കാണ് രൂപം നല്‍കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ റിസോര്‍ട്ടുകളും ഇവിടെ പണിയും.
ആലുംകടവില്‍ ബോട്ടിംഗിന് സൗകര്യമൊരുക്കും. ആയുര്‍വേദ ചികിത്സ നല്‍കുന്ന കായലോര റിസോര്‍ട്ടും ഇവിടെ പണിയും. ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ആദ്യഘട്ടമായി അനുവദിച്ചുകിട്ടിയ 13 ലക്ഷം രൂപ വിനിയോഗിക്കുക.












Click it and Unblock the Notifications