കൊച്ചി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
കൊച്ചി: മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പ്രശ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് അധികൃതര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ സ്വകാര്യബസുടമകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു.
സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നഗരത്തില്‍ സര്‍വീസ് തുടങ്ങി. ഇരുന്നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ പുതുതായി സര്‍വീസ് തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മട്ടാഞ്ചേരി പാലത്തിലൂടെ കടന്നുപോകുന്ന ബസുകള്‍ ഒരു ദിവസം 50 രൂപയില്‍ കൂടുതല്‍ നല്‍കില്ലെന്നാണ് ബസുടമകളുടെ നിലപാട്. ദിവസം 200 രൂപ നല്‍കണമെന്ന് തീരുമാനിച്ചതായാണ് മന്ത്രിസഭാ ഉപസമിതി അറിയിച്ചത്.
സര്‍വീസ് നിര്‍ത്തിവെച്ച ബസുകള്‍ പിടിച്ചെടുക്കാന്‍ ആര്‍ടിഒ നീക്കം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് നടത്താത്ത ബസുടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ നേരത്തെ ജില്ലാ കളക്ടറുടെ ഗ്യാനേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സെല്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications