Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ വീണ്ടും ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രിയും ചൊവാഴ്ച പുലര്‍ച്ചെയുമാണ് തലസ്ഥാനമായ കാബൂള്‍ കേന്ദ്രമാക്കി ആക്രമണം നടന്നത്.

കാണ്ടഹാറിനു നേരെ ചൊവാഴ്ച രാവിലെയും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യമായാണ് പകല്‍ സമയത്ത് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്.

ചൊവാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.50നാണ് സഖ്യകക്ഷികള്‍ വിക്ഷേപിച്ച ബോംബ് കാബൂളില്‍ വന്നു പതിച്ചത്. കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് ബോംബ് വന്നു വീണത്. ആക്രമണത്തില്‍ ചുരുങ്ങിയത് നാലു പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് വസീര്‍ അക്ബര്‍ ഖാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ബോംബിന്റെ ശക്തിയില്‍ ജനല്‍ച്ചില്ലുകള്‍ ഇളകി. ഉറക്കത്തിലായിരുന്ന പരിസരവാസികള്‍ ഞെട്ടിയുണര്‍ന്നു.

തിങ്കളാഴ്ച രാത്രി നടന്ന മൂന്ന് ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. രാത്രി ഇന്ത്യന്‍ സമയം 8.30ഓടെയാണ് രണ്ടാമത്തെ ആക്രമണത്തിന് സഖ്യകക്ഷികള്‍ തുടക്കമിട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈലുകള്‍ കാണ്ടഹാര്‍, കാബൂള്‍, ജലാലാബാദ് എന്നിവിടങ്ങളിലാണ് വന്നു പതിച്ചത്. താലിബാന്റെയും അല്‍ക്വയിദയുടെയും കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രതിരോധ അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ കാണ്ടഹാറില്‍ ഒട്ടേറെ അമേരിക്കന്‍ വിമാനങ്ങള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു. താലിബാന്‍ സേന വിമാനങ്ങള്‍ക്കു നേരെ നിറയൊഴിച്ചതിനാല്‍ ഒരു വിമാനവും ബോംബിട്ടിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+