കാബൂളിനു നേരെ മൂന്നാം ദിവസവും ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരെ യുഎസ് സഖ്യം വ്യോമാക്രമണം തുടരുന്നു. കാബൂളിന് ചുറ്റും ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 7.30ന് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു.
നഗരത്തിനകത്ത് ആക്രമണമുണ്ടായിട്ടില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.ചൊവാഴ്ച രാവിലെയും സഖ്യകക്ഷികളുടെ വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു.
മിസൈല്‍ ആക്രമണം ലക്ഷ്യം തെറ്റിയതിനെ തുടര്‍ന്ന് യുഎന്നിന്റെ കുഴിബോംബ് നീക്കുന്ന പദ്ധതിക്കായി ജോലി ചെയ്യുന്ന നാല് പേര്‍ മരിച്ചു. ട്രാന്‍സ്മിഷന്‍ ടവറിനെ ലക്ഷ്യം വെച്ച് നടത്തിയ മിസൈല്‍ ആക്രണം ലക്ഷ്യം തെറ്റി അടുത്തുള്ള കെട്ടിടത്തെ തകര്‍ക്കുകയായിരുന്നു.
കാബുളില്‍ ഒരു ആശുപത്രിക്കടുത്തും ബോംബാക്രമണമുണ്ടായി. ആശുപത്രിക്ക് ആക്രമണത്തില്‍ കേട്പാട് സംഭവിച്ചിട്ടില്ലെന്നും അത്യാഹിതത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ യുഎസ് ചാരവിമാനങ്ങളെന്ന് സംശയിക്കുന്ന രണ്ട് വിമാനങ്ങള്‍ക്കു നേരെ വെടിവെച്ചതായി താലിബാന്‍ അവകാശപ്പെട്ടു. കാബൂളിന് മുകളില്‍ വട്ടമിട്ടു പറന്ന വിമാനങ്ങള്‍ക്ക് നേരെ ഏതാനും മിനിട്ടുകള്‍ വെടിവെപ്പുണ്ടായെന്ന് സൈനിക വക്താവ് അറിയിച്ചു.












Click it and Unblock the Notifications