താലിബാന്‍ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടു
ടെഹ്റാന്‍: അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ താലിബാന്റെ വ്യോമസേനാ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടു ചെയ്തു.
കമാന്‍ഡര്‍ അക്തര്‍ മൊഹമ്മദ് മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം മരിച്ചത്. നാഗന്‍ഗറിലെ ഫസ്റ് ബറ്റാലിയന്റെ കമാന്‍ഡര്‍ ജനറല്‍ ഉമര്‍ അതൈയും കൊല്ലപ്പെട്ടതായി ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച നടന്നത് രണ്ടാംഘട്ട അമേരിക്കന്‍ ആക്രമണമായിരുന്നു. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കാബൂള്‍, ജലാലാബാദ്, കാണ്ടഹാര്‍ ടോമഹാക് ക്രൂയിസ് മിസൈലുകള്‍ എന്നിവിടങ്ങളില്‍ വര്‍ഷിക്കുകയായിരുന്നു. തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ പങ്കാളിയല്ലെങ്കിലും തങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയതായി ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications