പകലും ആക്രമണം: ഒരാള്‍ മരിച്ചെന്ന് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരെ നീക്കം തുടങ്ങിയശേഷം ആദ്യമായി അമേരിക്ക പകല്‍സമയത്ത് ആക്രമണം നടത്തി. ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച രാവിലെ താലിബാന്‍ ശക്തി കേന്ദ്രമായ കാണ്ടഹാറിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചെന്ന് താലിബാന്‍ വെളിപ്പെടുത്തി.
കാണ്ടഹാറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ മൈവാന്‍ഡിലാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്റെ കേന്ദ്രമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
അതേ സമയം തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കാബൂളിലുണ്ടായ ആക്രമണത്തില്‍ നാല് നാട്ടുകാര്‍ മരിച്ചു. ജലാലാബാദ്, കാണ്ടഹാര്‍ എന്നിവിടങ്ങളിലും രാത്രി ആക്രമണമുണ്ടായി.












Click it and Unblock the Notifications