ഫിസിക്സ് നോബല്‍ സമ്മാനം 3 പേര്‍ക്ക്
സ്റോക്ക്ഹോം: ഈ വര്‍ഷത്തെ ഫിസിക്സിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കക്കാരായ എറിക് കോര്‍ണല്‍, കാള്‍ വീമാന്‍, ജര്‍മ്മന്‍കാരനായ വോള്‍ഫ്ഗാംഗ് കെറ്റെര്‍ലി എന്നിവരാണ് 2001ലെ നോബല്‍ സമ്മാനജേതാക്കള്‍.
ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ചയാണ് നോബല്‍ ജൂറി പുരസ്കാര ജേതാക്കളുടെ പേരുവിവരം പുറത്തു വിട്ടത്.
ആല്‍ക്കലി ആറ്റങ്ങളുടെ സാന്ദ്രീകരണത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവര്‍ക്ക് നോബല്‍ സമ്മാനം. 10 ലക്ഷം ഡോളര്‍ സമ്മാനത്തുക മൂവരും പങ്കുവക്കും. ഡിസംബര്‍ 10ന് സ്റോക്ഹോമില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഇവര്‍ സമ്മാനം ഏറ്റുവാങ്ങും.












Click it and Unblock the Notifications