ഒസാമ അഫ്ഗാനിലുണ്ട്: താലിബാന്‍
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് താലിബാന്‍ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ താലിബാന്‍ അംബാസിഡര്‍ അബ്ദുള്‍ സലാം സയീഫ് ആണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷിതത്വത്തിനായി ഒസാമ മലകളിലേക്ക് താവളം മാറ്റിയിരിക്കുകയാണെന്ന് താലിബാന്‍ അംബാസിഡര്‍ പറഞ്ഞു. ജനങ്ങള്‍ കരുതുന്ന സ്ഥലത്തല്ല അദ്ദേഹം ഇപ്പോഴുള്ളത്.
നേരത്തെ ഒസാമ എവിടെയാണുള്ളതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്. അഫ്ഗാനിസ്ഥാന്‍ വിട്ടുപോകണമെന്ന സന്ദേശം ഒസാമയ്ക്ക് നല്‍കാനായി അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നായിരുന്നു താലിബാന്‍ അറിയിച്ചിരുന്നത്.












Click it and Unblock the Notifications