പാകിസ്ഥാനില്‍ താലിബാന്‍ അനുകൂലികള്‍ അറസ്റില്‍
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച മൂന്നു താലിബാന്‍ അനുകൂല പാര്‍ട്ടി നേതാക്കളെ പാകിസ്ഥാന്‍ അധികൃതര്‍ അറസ്റു ചെയ്തു.
ജമിയത് ഉലെമ-ഇ-ഇസ്ലാം (ജെയുഐ), സിപാഹി സഹാബാ പാകിസ്ഥാന്‍ (എസ്എസ്പി) എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് അറസ്റിലായത്. മുതിര്‍ന്ന ജെയുഐ നേതാവ് ഫസ്ലുര്‍ റഹ്മാന്‍, പാര്‍ട്ടി മേധാവി സാമിയുള്‍ ഹഖ് എന്നിവരും എസ്എസ്പി നേതാവ് അസാം താരിഖുമാണ് പിടിയിലായത്. ശനിയാഴ്ചയ്ക്കു ശേഷം ഫസ്ലുര്‍ റഹ്മാനെ രണ്ടാമത് തവണയാണ് താലിബാന്‍ അനുകൂല പ്രകടനം നടത്തിയതിന്റെ പേരില്‍ അറസ്റു ചെയ്യുന്നത്.
സാമിയുള്‍ ഹഖിനെ അകോര ഖട്ടക്കില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. താലിബാനുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് സാമിയുള്‍ ഹഖ്. എസ്എസ്പി നേതാവ് അസാം താരിഖിനെയും ജാംഗിലെ വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications