ആക്രമണത്തിന് യുഎന്‍ അംഗീകാരം
യുണൈറ്റഡ് നാഷന്‍സ്: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന പ്രത്യാക്രമണത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അനുകൂലിച്ചു. സമിതി പ്രസിഡണ്ട് റിച്ചാര്‍ഡ് റയാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി ജോണ്‍ നെഗ്രോപോണ്ട് ആക്രമണത്തെക്കുറിച്ച് പ്രസ്താവന നടത്തിയ ശേഷമാണ് സമിതി പ്രസിഡണ്ട് ഇങ്ങനെ പ്രതികരിച്ചത്. അമേരിക്കന്‍ ആക്രമണം അഫ്ഗാനിസ്ഥാനിലോ ഒസാമാ ബിന്‍ ലാദനിലോ അല്‍-ക്വയിദയിലോ മാത്രമായി ഒതുങ്ങുകയില്ലെന്നും തീവ്രവാദത്തെ സഹായിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പ്രതിനിധി പ്രസ്താവന നടത്തിയിരുന്നു.
യുഎന്‍ ചാര്‍ട്ടറിനുള്ളില്‍ നിന്നാണ് അമേരിക്കയും ബ്രിട്ടനും അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നനും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications