ദിനേശ് ബീഡി സോഫ്റ്റ്വേര്‍ പാര്‍ക്ക് തുടങ്ങുന്നു
കണ്ണൂര്‍: കേരള ദിനേശ് ബീഡി കണ്ണൂരില്‍ സോഫ്റ്റ്വേര്‍ പാര്‍ക്ക് തുടങ്ങുന്നു. സോഫ്റ്റ്വേര്‍ പാര്‍ക്കും ഓഡിറ്റോറിയവുമടങ്ങിയ ജി.കെ.പണിക്കര്‍ സ്മാരക ഗവേഷണ കേന്ദ്രം രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദിനേശ് ബീഡി സൊസൈറ്റി സെക്രട്ടറി എസ്. പി. ശ്രീധരന് പറഞ്ഞു.
25,000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സോഫ്റ്റ്വേര്‍ പാര്‍ക്കില്‍ 25 കമ്പനികള്‍ തുടങ്ങാനുള്ള സ്ഥലമുണ്ട്. 1000 സീറ്റുകളുള്ള ഓഡിറ്റോറിയവും ഇതൊടൊപ്പമുണ്ട്.
സോഫ്റ്റ്വേര്‍ വികസന കേന്ദ്രം, കമ്പ്യൂട്ടര്‍ ലാബ്, ഇന്‍ഫോ ലൈബ്രറി, ഡാറ്റാ സെന്റര്‍, ഇന്റര്‍നെറ്റ് കഫെ, കൗണ്‍സെലിംഗ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സോഫ്റ്റ്വേര്‍ പാര്‍ക്ക്.
സോഫ്റ്റ്വേര്‍ പാര്‍ക്കില്‍ സംയുക്തസംരംഭം ആരംഭിക്കുന്നതിനായി ചില പ്രധാന സോഫ്റ്റ്വേര്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് സി. പി. ശ്രീധരന് അറിയിച്ചു.