കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാല്‍ജിന്‍ ഇറക്കുമതിക്ക് തീരുവ

  • By Staff
Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്നും തൈവാനില്‍ നിന്നും അനാല്‍ജിന്‍ മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ആന്റി-ഡംപിംഗ് തീരുവ ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 2.59 യുഎസ് ഡോളറും തായിവാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 2.86 യുഎസ് ഡോളറുമാണ് ചുമത്തിയിരിക്കുന്നത്.

2002 ഏപ്രില്‍ ഒമ്പത് മുതല്‍ തീരുവ ചുമത്തുന്നത് പ്രാബല്യത്തില്‍ വരും. താത്കാലിക ആന്റി-ഡംപിംഗ് തീരുവ ചുമത്തുന്നതും ഈ തീയതി തൊട്ടാണ്. തീരുവ ഇന്ത്യന്‍ രൂപയായും അടക്കാവുന്നതാണ്.

തായിവാന്‍, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഒമാന്‍, സിംഗപ്പൂര്‍, തായിലാന്റെ എന്നീ രാജ്യങ്ങളില്‍ നിന്നും ബയക്സലി ഓറിയന്റഡ് പ്രോപ്പിലിന്‍ ഫിലിം ഇറക്കുമതി ചെയ്യുന്നതിനും താത്കാലിക ആന്റി-ഡംപിംഗ് തീരുവ ഏര്‍പ്പെടുത്തി. സിങ്കപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് 0.88 ഡോളറാണ് തീരുവ. ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാണ് ഏറ്റവും കുറഞ്ഞ തീരുവ- 0.56 ഡോളര്‍.

2002 ഏപ്രില്‍ തൊട്ട് തീരുവ ചുമത്തുന്നത് പ്രാബല്യത്തില്‍ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X