Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കൂടുതല്‍ ടെക്നോപാര്‍ക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ വിവരസാങ്കേതിക വിദ്യ (ഐടി) വികസിപ്പിക്കുന്നതിനായി കൂടുതല്‍ ടെക്നോ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംയുക്ത സംരഭമായിട്ടായിരിക്കും ഇവ തുടങ്ങുക. ഇതിനുള്ള മാര്‍നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. കൂടാതെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നവീകരിക്കാനും കൂടുതല്‍ ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ഐടി നയം രൂപീകരിക്കും. സ്വകാര്യ നിക്ഷേപത്തിനും ഇ-ഗവേണന്‍സിനും നയത്തില്‍ കാര്യമായ പ്രാധാന്യമുണ്ടാകും - മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഐടി വികസനം സാധ്യമാകുന്ന ചില മേഖലകള്‍ സര്‍ക്കാര്‍ കണ്ടുവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് ടെക്നോപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്. സംസ്ഥാനത്തുതന്നെ മികച്ച രീതിയിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ അടുത്തിടെ കൂടുതല്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ അടുത്തു തന്നെ കൂടുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളും തുടങ്ങും - മന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് വിപുലീകരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ടെക്നോപാര്‍ക്കിന്റെ സമീപത്തുള്ള 100 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്. വികസനത്തില്‍ ഒരു സ്വകാര്യ പങ്കാളിയെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന ഗ്ലോബല്‍ ഇന്‍വസ്റേഴ്സ് മീറ്റില്‍ ബഹുരാഷ്ട്ര വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഐടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ എല്ലാ വകുപ്പുകളെയും ബന്ധിപ്പിച്ച് ഇ-ഗവേണന്‍സ് കൊണ്ടുവരാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+