Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി സമരം: ഉദ്യോഗസ്ഥന്‍ അമിതാവേശം കാട്ടി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനും മുഖ്യമന്ത്രിയുടെ വീടിനും മുന്നില്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥന്‍ അമിതാവേശം കാട്ടിയെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

കുടിലുകള്‍ കെട്ടിയുള്ള സമരം അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും കുടിലുകള്‍ പൊളിച്ചു മാറ്റാന്‍ നഗരസഭയ്ക്ക് നഗര വികസന സെക്രട്ടറി ധൃതിപിടിച്ച് നിര്‍ദ്ദേശ നല്‍കേണ്ടിയിരുന്നില്ല. മേലില്‍ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയോടോ മറ്റു ബന്ധപ്പെട്ടവരോടോ ആലോചിക്കാതെ ഉദ്യോഗസ്ഥന്‍ ഇത്തരം നടപടികള്‍ എടുക്കരുത് - ഒക്ടോബര്‍ 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിനു വേണ്ടി ചില വനഭൂമികള്‍ അനുവദിച്ചു തരാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പൊളിക്കരുതെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഒറാം പറഞ്ഞത് കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികളുടെ ക്ഷേമത്തിനായി പത്തിന പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കുന്നതും ഇതില്‍പ്പെടും. പരിപാടിയുടെ പുരോഗതി വിലയിരുത്തേണ്ട മന്ത്രിസഭാ ഉപസമിതി ഒക്ടോബര്‍ 11 വ്യാഴാഴ്ച യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+