Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയ്ക്ക് പിന്തുണ: ലീഗും എതിര്‍ക്കുന്നു

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എം.പി. എതിര്‍ത്തു. അമേരിക്കയെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യയുടെ ഭൗതിക സാഹചര്യങ്ങളും വികാരവും സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ തരത്തിലുള്ള തീവ്രവാദത്തെയും മുസ്ലിംലീഗ് എതിര്‍ക്കുന്നു. ഒരു പ്രശ്നത്തിനും തീവ്രവാദം പരിഹാരമല്ല. എന്നാല്‍ പ്രത്യാക്രമണത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നതും ശരിയല്ല. പട്ടിണി മൂലം കഷ്ടപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ പോലുള്ള ഒരു രാജ്യത്തിനെതിരെ തീവ്രവാദത്തിന്റെ പേരില്‍ ആക്രമണം നടത്തിയതില്‍ ഒട്ടേറെ പേര്‍ക്ക് അമര്‍ഷമുണ്ട് - അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ ഇസ്ലാമുമായി ബന്ധപ്പെടുത്താനുള്ള ചിലരുടെ ശ്രമത്തെ അദ്ദേഹം വിമര്‍ശിച്ചു. ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലിംങ്ങളും സമാധാനപ്രിയരാണ്. തീവ്രവാദവുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല - ലീഗ് നേതാവ് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരിക്കരുത് ഇന്ത്യയുടെ നയമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിനു ശേഷം അഫ്ഗാനിസ്ഥാന്റെ ഉയര്‍ച്ചയ്ക്ക് ഇന്ത്യ കഴിയുന്നതെല്ലാം ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+