കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന സൗകര്യ വികസന ബില്‍ അടുത്ത സമ്മേളനത്തില്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യാവസായിക വികസനം ത്വരിതപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒക്ടോബര്‍ 10 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിയില്‍ അടുത്ത വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഗ്ലോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റിനു മുമ്പായി ബില്‍ പാസ്സാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനു പുറമെ വനം ബില്‍, കര്‍ഷക കടാശ്വാസ ബില്‍, തൊഴിലാളി ക്ഷേമ ബില്ലുകള്‍, മലബാര്‍ ദേവസ്വം ബില്‍, സര്‍കലാശാലാ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍, മണല്‍ വാരല്‍ സംബന്ധിച്ച ബില്‍ തുടങ്ങിയവും വരുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകാധിപത്യം കാണിക്കില്ലെന്നും നിയമസഭയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബില്ലുകളില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി, ബസ് എന്നിവയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതില്‍ എന്തെങ്കിലും പിഴവുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പാളയത്തു നിന്നും മാറ്റാന്‍ ശ്രമമുണ്ടോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാല്‍ കോളേജുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരങ്ങളും മറ്റും നടക്കുകയും കോളേജ് സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ മധ്യത്തിലായതിനാലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളേജിനെ ഒരു സ്ഫോടക സംഭരണ ശാലയാക്കി മാറ്റാനുള്ള ശ്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X