കൊച്ചിയില്‍ ബസ് സമരം; ജനരോഷം രൂക്ഷം
കൊച്ചി: മട്ടാഞ്ചേരി പാലത്തിലെ ടോള്‍ നിരക്ക് സംബന്ധിച്ച തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 10 ബുധനാഴ്ച മുതല്‍ കൊച്ചി നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം തുടങ്ങി.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ ഈ പണിമുടക്ക് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. പണിമുടക്കിനെതിരെ കൊച്ചിയില്‍ ജനരോഷവും ഉയരുന്നുണ്ട്.
നഗരത്തിനു പുറത്തു നിന്നു വരുന്ന ബസ്സുകള്‍ തൃപ്പൂണിത്തുറ, കുമ്പളം, ആലുവ, വരാപ്പുഴ എന്നിവിടങ്ങളില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ ഓടാത്ത നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സമാന്തര സര്‍വീസുകളും മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയം.
400ഓളം സര്‍വീസുകല്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ടെങ്കിലും നഗരത്തിലെ വന്‍ ജനത്തിരക്ക് ഇതു മൂലം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനിടെ സമാന്തരസര്‍വീസുകള്‍ അധിക നിരക്ക് ഈടാക്കുന്നതായും ജനങ്ങള്‍ പരാതിപ്പെടുന്നു.
നഗരത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ സമരാനുകൂലികള്‍ കല്ലേറ് നടത്തി. ഫോര്‍ട്ട് കൊച്ചിയിലും കാക്കനാട്ടും രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
മട്ടാഞ്ചേരി പാലത്തിലൂടെ പോകുന്ന ബസ്സുകള്‍ ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച പണിമുടക്ക് നടത്തിയിരുന്നെങ്കിലും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിച്ചു. കെഎസ്ആര്‍ടിസിയുടെ ഈ നടപടി പൊളിക്കാനാണ് ബസ്സുടമകള്‍ ബുധനാഴ്ച മുതല്‍ നഗരത്തിലെ മുഴുവന്‍ ബസ്സുകളും നിര്‍ത്തിയിട്ടിരിക്കുന്നത്.
മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പിരിവിന്റെ പേരില്‍ ഒരു മാസത്തോളമായി നടക്കുന്ന വിവിധ സമരങ്ങള്‍ കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണ്.












Click it and Unblock the Notifications