കൊച്ചിയില്‍ ബസിന് കല്ലേറ്; രണ്ട് പേര്‍ക്ക് പരിക്ക്
കൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ നടന്ന കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കറ്റു. മട്ടാഞ്ചേരി പാലത്തിലെ ചുങ്കപിരിവ് സംബന്ധിച്ച പ്രശ്നത്തില്‍ സ്വകാര്യബസുകള്‍ ഒക്ടോബര്‍ 10 ബുധനാഴ്ച മുതല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹൈക്കോടതി ജീവനക്കാരിയായ പടമുകള്‍ സ്വദേശി ജ്യോതിക്കാണ് കല്ലേറില്‍ സാരമായി പരിക്കേറ്റത്. ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ജ്യോതിക്ക് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മോട്ടോര്‍ബൈക്കില്‍ പാഞ്ഞുപോവുകയായിരുന്ന രണ്ട് പേരാണ് ബസിനു നേരെ കല്ലേറ് നടത്തിയത്. നഗരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കല്ലേറുണ്ടായി.
ബുധനാഴ്ചത്തെ പണിമുടക്ക് നഗരത്തില്‍ പൂര്‍ണമായിരുന്നു. വിവിധ ഡിപ്പോകളില്‍ നിന്നായി 54 കെഎസ്ആര്‍ടിസി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു.












Click it and Unblock the Notifications