Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃത്രിമം കാട്ടാന്‍ മന്ത്രി ആവശ്യപ്പെട്ടു: കണ്ണന്താനം

തിരുവനന്തപുരം: വരുമാന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടാന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി തന്നോട് ആവശ്യപ്പെട്ടെന്ന് പൊതുപ്രവേശന പരീക്ഷ മുന്‍ കമ്മീഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

ഇതോടെ കണ്ണന്താനം-സൂപ്പി വിവാദം വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മന്ത്രി സൂപ്പിക്കെതിരെ തന്റെ കൈയില്‍ ബോംബുണ്ടെന്ന് പറഞ്ഞിരുന്ന കണ്ണന്താനം ആദ്യമായാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വിവാദവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ലോകായുക്തയില്‍ നടന്നുവരികയാണ്.

പ്രവേശന പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ വരുമാന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി കാണിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. പക്ഷെ താനതിന് വഴങ്ങിയില്ലെന്ന് കണ്ണന്താനം പറഞ്ഞു. തിരിമറി കാണിക്കാന്‍ ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുകയാണ് - ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച തിരുവനന്തപുരം റോട്ടറി ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കണ്ണന്താനം പറഞ്ഞു.

തന്റെ വിമര്‍ശനം സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയല്ലെന്നും മറിച്ച് ഒരു മന്ത്രിയുടെ തെറ്റായ നിര്‍ദ്ദേശത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ മന്ത്രിമാര്‍ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രിയായാല്‍ വിമര്‍ശനം പാടില്ലെന്ന നിലപാടില്‍ നിന്ന് സ്വയം ദൈവമായി അവരോധിക്കാനുള്ള ശ്രമമാണ് ഇന്നു നടന്നുവരുന്നത് - കണ്ണന്താനം ചൂണ്ടിക്കാട്ടി.

സത്യം പറഞ്ഞതിന് തന്നെ പിരിച്ചുവിടുകയാണെങ്കില്‍ അഭിഭാഷകവൃത്തി സ്വീകരിച്ച് ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടത് താന്‍ കമ്മീഷണറായിരിക്കുമ്പോഴാണെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+