മദ്യനയം: കെപിസിസി ഉപസമിതി തെളിവെടുക്കുന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ 23, 24 തീയതികളില്‍ കെപിസിസി ഉപസമിതി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
ഒക്ടോബര്‍ 10 ബുധനാഴ്ച ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ടവര്‍ക്ക് ഉപസമിതിക്ക് മുന്നില്‍ തെളിവ് നല്‍കാമെന്ന് സമിതി ചെയര്‍മാന്‍ ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
സമിതി യോഗത്തില്‍ യുഡിഎഫ് നേതാക്കളായ വി.എം.സുധീരന്‍, പി.സി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതിനിടെ യുഎഡിഎഫ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച വൈകുന്നേരം തുടങ്ങി. കള്ള്ഷാപ്പ് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുന്നതടക്കമുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.












Click it and Unblock the Notifications