കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസിന് മന്ത്രിസഭയിലേക്ക് സാധ്യതയേറുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: ബിജെപി കേരള നേതൃത്വം സമ്മതം മൂളിയതോടെ ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) നേതാവ് പി.സി.തോമസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയേറി.

കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയില്‍ തോമസ് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഒക്ടോബറില്‍ തന്നെ ഉണ്ടായേക്കാവുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ തോമസിന് സാധ്യതയേറിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നേരത്തെ പി.സി.തോമസിനെ കേന്ദ്രസര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ബിജെപി കേന്ദ്രനേതൃത്വം ആരാഞ്ഞിരുന്നു. തോമസിനെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്.

അതേ സമയം സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം തോമസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഒ.രാജഗോപാലും കെ.രാമന്‍പിള്ളയുമാണ് തോമസിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനും സെക്രട്ടറി പി.പി.മുകുന്ദനും തോമസിന് അനുകൂലമായ നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത് എന്നാണ് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

ഈ മാസം മൂന്നാം വാരത്തില്‍ തന്നെ ഒരു പുന:സംഘടന കൂടി വാജ്പേയി നടത്തുമെന്നാണ് കരുതുന്നത്. പുതിയ ആഗോളരാഷ്ട്രീയ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായ ജസ്വന്ത്സിംഗിന് പ്രതിരോധ വകുപ്പിന്റെ കൂടി ചുമതല കൂടിയുള്ളത് ഭാരമാവുമെന്നതിനാല്‍ പ്രതിരോധ വകുപ്പ് മറ്റൊരാള്‍ക്ക് നല്‍കിയേക്കും.

വിമാനറാഞ്ചല്‍ നാടകം വ്യോമയാനവകുപ്പിന് നാണക്കേടുണ്ടാക്കിയതിനാല്‍ ഷാനവാസ് ഹുസൈനെ വകുപ്പ്മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നും കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X