Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ജില്ലകളിലേക്കും ക്യാമ്പുകള്‍ വ്യാപിപ്പിക്കും

തിരുവനന്തപുരം: ഒക്ടോബര്‍ 15ഓടെ എല്ലാ ജില്ലകളിലേക്കുേം ആദിവാസി ക്യാമ്പുകള്‍ വ്യാപിപ്പിക്കുമെന്ന് ആദിവാസി-ദളിത് സമരസമിതി നേതാവ് സി. കെ. ജാനു പറഞ്ഞു.

സംസ്ഥാനത്തുടനീളം സമിതി പ്രചാരണജാഥകള്‍ നടത്തുമെന്നും ഒക്ടോബര്‍ 10 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ജാനു അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 11ന് കുടിലുകള്‍ പണിയും. 12,13 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ കുടിലുകള്‍ കെട്ടും. വര്‍ക്കല, കിളിമാനൂര്‍, പാലോട്, നെയ്യാര്‍ഡാം, പാറശാല എന്നീ സ്ഥലങ്ങളില്‍ നിന്ന് വിഭവ സമാഹരണ ജാഥകള്‍ ആരംഭിക്കും.

ഗുണ്ടകളെ ഉപയോഗിച്ച് സെക്രട്ടറിയേറ്റിന് മുന്നിലുള്ള കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ ഗൂഢാലോചന നടത്തിവരികയാണ് പൊലീസ്. കുടിലുകളില്‍ കഴിയുന്നവരോട് അപമര്യാദയോടെയാണ് പൊലീസുകാര്‍ പെരുമാറുന്നത്.

വിദേശസംഘടനകളില്‍ നിന്ന് സമരസമിതിക്ക് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജാനു പറഞ്ഞു. ജാനുവിനോടൊപ്പം മറ്റ് സമരസമിതി നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+