അമേരിക്കന്‍ ഭക്ഷണം ജനം കത്തിച്ചു: താലിബാന്‍
കാബൂള്‍: അമേരിക്ക നല്‍കിയ ഭക്ഷണ വസ്തുക്കള്‍ അഫ്ഗാനിസ്ഥാനിലെ ജനം കത്തിച്ചെന്ന് താലിബാന്‍ അവകാശപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ഖോസ്ത്തിലെ ഗുര്‍ബുസ്, താനി, സബ്രി എന്നീ ജില്ലകളിലാണ് ഭക്ഷണവസ്തുക്കള്‍ കത്തിച്ചത്.
ഒരേ സമയത്ത് ആക്രമണം നടത്തുകയും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന അമേരിക്ക ചെകുത്താന്റെ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് പറഞ്ഞാണത്രെ ജനം ഇങ്ങനെ ചെയ്തത്. താലിബാനെയും ജനങ്ങളെയും തമ്മില്‍ തെറ്റിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു. താലിബാന്റെ ബഖ്തര്‍ ഇന്‍ഫോര്‍മേഷന്‍ ഏജന്‍സിയിലെ അബ്ദുള്‍ ഹനാന്‍ ഹേമതാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറെക്കാലമായി തുടരുന്ന യുദ്ധവും കടുത്ത വരള്‍ച്ചയും കാരണം ക്ഷാമം നേരിടുന്ന അഫ്ഗാനിലെ ജനങ്ങള്‍ക്ക് അമേരിക്ക വിമാനത്തില്‍ നിന്ന് ഭക്ഷണം താഴേക്കിട്ടുകൊടുത്തിരുന്നു.
അതേ സമയം ഖോസ്തില്‍ ഒട്ടേറെ തീവ്രവാദ ആസ്ഥാനങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണത്തിന് ഈ പ്രവിശ്യ വിധേയമായേക്കാനും ഇടയുണ്ട്. അതിനിടെ ഇവിടെ താലിബാന് സ്വാധീനം നഷ്ടപ്പെട്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications