Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്ടഹാറില്‍ ബുധനാഴ്ച പകലും ആക്രമണം

കാബൂള്‍: താലിബാന്‍ ശക്തി കേന്ദ്രമായ കാണ്ടഹാറില്‍ ഒക്ടോബര്‍ 10 ബുധനാഴ്ച രാവിലെ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ മൂന്ന് ബോംബ് വര്‍ഷിച്ചു. രാവിലെ 7.15ഓടു കൂടിയാണ് ബോംബുകള്‍ വന്നു വീണത്. ചൊവാഴ്ച രാവിലെയും അഫ്ഗാനിസ്ഥാനില്‍ ആക്രമണമുണ്ടായിരുന്നു.

കാണ്ടഹാര്‍ വിമാനത്താവളത്തിനു ചുറ്റുമുള്ള പ്രദേശമായിരുന്നു അമേരിക്കന്‍ പോര്‍വിമാനങ്ങളുടെ ലക്ഷ്യം. ഒസാമ ബിന്‍ ലാദന്റെ 300ഓളം അനുയായികള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്ന് അമേരിക്ക കരുതുന്നു. കാണ്ടഹാറില്‍ താലിബാന്‍ സജ്ജമാക്കിയിട്ടുള്ള സൈനികസന്നാഹങ്ങളും ലക്ഷ്യമായിരുന്നു.

അമേരിക്ക ആക്രമണം തുടങ്ങിയതു മുതല്‍ കനത്ത ബോംബിംഗിനു വിധേയമാകുന്ന തലസ്ഥാനമായ കാബൂളില്‍ പക്ഷെ ബുധനാഴ്ച ആക്രമണമൊന്നും നടന്നില്ല. തിങ്കളാഴച കാബൂളില്‍ നടന്ന ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി സേവനം നടത്തിവന്നിരുന്ന നാല് അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചിരുന്നു.

ഒക്ടോബര്‍ എട്ട് ഞായറാഴ്ച രാത്രി ആക്രമണം തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും രാത്രി അമേരിക്ക മിസൈലാക്രമണം നടത്തിയിട്ടുണ്ട്. ചൊവാഴ്ച രാവിലെയാണ് പകലുള്ള ആദ്യത്തെ ആക്രമണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+