ആക്രമണം നാട്ടുകാര്‍ക്കെതിരെയെന്ന് താലിബാന്‍
കാബൂള്‍: അമേരിക്ക നടത്തുന്ന ആക്രമണത്തില്‍ മരിച്ചു വീഴുന്നത് സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആരോപിച്ചു. ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി നടന്ന ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് താലിബാന്‍ അധികൃതരുടെ ആരോപണം.
അഫ്ഗാനിസ്ഥാനിലെ ഒസാമ ബിന്‍ ലാദന്‍ ശൃംഖലയും അല്‍-ക്വയിദ ആസ്ഥാനങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചൊവാഴ്ച രാത്രി അമേരിക്കയും ബ്രിട്ടനും സംയുക്തമായി അഫ്ഗാനിസ്ഥാനിലെ നഗരങ്ങള്‍ ആക്രമിച്ചിരുന്നു. ആക്രമണത്തിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെ താലിബാന്‍ ശക്തി കേന്ദ്രമായ കാണ്ടഹാറിലും ബോംബാക്രമണം നടന്നു.
പോര്‍വിമാനങ്ങള്‍ കാണ്ടഹാറില്‍ ഇപ്പോഴും ബോംബുകള്‍ വര്‍ഷിക്കുകയാണെന്ന് താലിബാന്‍ അധികൃതര്‍ പറഞ്ഞു. കാണ്ടഹാര്‍ വിമാനത്താവളത്തിനു ചുറ്റുമുള്ള പര്‍വതനിരകളും മറ്റു പ്രദേശങ്ങളും ആക്രമണ വിധേയമായിട്ടുണ്ട്. ഇവിടെ ഒസാമയുടെ 300ഓളം അനുയായികളുണ്ടെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടല്‍.












Click it and Unblock the Notifications