രസതന്ത്രത്തിനുളള നോബല്‍ സമ്മാനവും 3 പേര്‍ക്ക്
സ്റോക്ക്ഹോം: അമേരിക്കയുടെ വില്യം നൗള്‍സ്, കെ. ബാരി ഷാര്‍പ്ലെസ്, ജപ്പാന്റെ റ്യോജി നൊയോറി എന്നിവര്‍ 2001ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹരായി.
തന്മാര്‍ത്ഥകളുടെയും പദാര്‍ത്ഥങ്ങളുടെയും ഗുണങ്ങളെ സംയോജിപ്പിക്കുന്ന സാധ്യതകളെക്കുറിച്ച് നടത്തിയ പഠനമാണ് ഇവരെ സമ്മാനത്തിനര്‍ഹരാക്കിയത്. ഔഷധനിര്‍മ്മാണ രംഗത്ത് ഇവരുടെ ഗവേഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് നോബല്‍ സമ്മാന ജൂറി ചൂണ്ടിക്കാട്ടി.
ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേരാണ് പങ്കിട്ടത്.
10 ലക്ഷം ഡോളര്‍ സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. ഡിസംബര്‍ 10ന് സ്റോക്ക്ഹോമില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ഇവര്‍ സമ്മാനം ഏറ്റുവാങ്ങും.












Click it and Unblock the Notifications