Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കരുത്: പാകിസ്ഥാന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ പോരാടുന്ന വടക്കന്‍ സഖ്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കന്‍ തീരുമാനം പാകിസ്ഥാനെ ചൊടിപ്പിക്കുന്നു. ഈ തീരുമാനം പുന:പരിശോധിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വടക്കന്‍ സഖ്യത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇപ്പോള്‍ രണ്ടു തട്ടിലാണെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റഡീസിലെ തെരെസിറ്റ ഷാഫര്‍ പറയുന്നു. വടക്കന്‍ സഖ്യത്തെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ അഫ്ഗാനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകില്ലെന്നും യുദ്ധം താലിബാനെതിരല്ലെന്നുമായിരുന്നു അന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ വിശദീകരണം.

എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം തുടങ്ങിയ ശേഷം വടക്കന്‍ സഖ്യം ഉള്‍പ്പെടെയുള്ള താലിബാനെതിരായ എല്ലാ ശക്തികളയും പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ വിജയിക്കുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വിയദയെയും താലിബാനെയും അവര്‍ തൂത്തെറിയണം, ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച റംസ്ഫെല്‍ഡ് പറഞ്ഞു.

എന്നാല്‍ ആക്രമണം തുടങ്ങിയ ഞായറാഴ്ച തന്നെ അഫ്ഗാനിസ്ഥാനില്‍ വടക്കന്‍ സഖ്യം അധികാരത്തില്‍ വരുന്നതില്‍ പാകിസ്ഥാന് തീരെ തൃപ്തിയില്ലെന്ന് മുഷാറഫ് അമേരിക്കയെ അറിയിച്ചിരുന്നു. അഫ്ഗാനില്‍ ഒരു സൗഹൃദ സര്‍ക്കാരാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ ഈ നീരസം അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ പുറത്താക്കുകയും തീവ്രവാദ ആസ്ഥാനങ്ങള്‍ തകര്‍ക്കുകയും മാത്രം ചെയ്ത് ഭാവി സര്‍ക്കാരിന്റെ കാര്യം അഫ്ഗാന്‍ ജനതയ്ക്ക് വിട്ടുകൊടുക്കുകയാണ് നല്ലതെന്ന അഭിപ്രായം നിരീക്ഷകര്‍ മുന്നോട്ടുവക്കുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കാളിയായ പാകിസ്ഥാനെ പിണക്കുന്നത് നല്ലതല്ലെന്നും ഉള്ള അഭിപ്രായം നിരീക്ഷകര്‍ വച്ചു പുലര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+