കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: സര്‍ക്കാരിന് പിന്തുണ വീണ്ടും കുറഞ്ഞു

  • By Staff
Google Oneindia Malayalam News

കൊളംബോ: എട്ട് എംപിമാര്‍ കൂടി പ്രതിപക്ഷത്തേക്ക് കൂറുമാറിയതോടെ ചന്ദ്രിക കുമാരതുംഗയുടെ ജനകീയ സഖ്യ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമായി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം വിജയിക്കാനുള്ള സാധ്യത ഇതോടെ കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്.

അതേ സമയം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പാര്‍ലമെന്റ് പരിച്ചുവിട്ടേക്കുമെന്ന ഊഹാപോഹം പരന്നിട്ടുണ്ട്.

ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ഒരു എംപി ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചതിന് ബുധനാഴ്ച എട്ട് എംപിമാര്‍ കൂടി പ്രതിപക്ഷത്തേക്ക് കൂറുമാറുന്നത്. ഇതോടെ 225 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാരിനുള്ള പിന്തുണ 119ല്‍ നിന്ന് 110 ആയി കുറഞ്ഞിരിക്കുകയാണ്.

എംപിമാര്‍ തുടര്‍ച്ചയായി ഭരണപക്ഷത്തു നിന്ന് കൂറുമാറുന്നത് ചന്ദ്രികയെ പ്രസിഡന്റെന്ന നിലയില്‍ കടുത്ത അധികാര പ്രയോഗത്തിലേക്ക് നയിച്ചേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ എംപിമാര്‍ പ്രതിപക്ഷത്തേക്ക് കൂറുമാറിയേക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X