40 താലിബാന്‍ കമാന്റര്‍മാര്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷം
ഇസ്ലാമബാദ്: 40 താലിബാന്‍ കമാന്റര്‍മാരും 800 സൈനികരും കൂടി കീഴടങ്ങിയതായി അഫ്ഗാന്‍ പ്രതിപക്ഷം അവകാശപ്പെട്ടു.
താലിബാനുമായി വിയോജിപ്പുള്ള കമാന്റര്‍മാരാണ് ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ആയുധങ്ങളുമായി കീഴടങ്ങയിതെന്ന് പ്രതിപക്ഷ വക്താവ് പറഞ്ഞു. യുദ്ധത്തിനിടയിലായിരുന്നില്ല കീഴടങ്ങിയതെന്നും കമാന്റര്‍മാര്‍ കീഴടങ്ങുന്നതിനായി സ്വയം മുന്നോട്ടുവരികയായിരുന്നുവെന്നും വക്താവ് അറിയിച്ചു.
40 താലിബാന്‍ കമാന്റര്‍മാരും 1200 സൈനികരും തിങ്കളാഴ്ച കീഴടങ്ങിയതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. യുദ്ധത്തില്‍ പ്രതിപക്ഷം മുന്നേറി കൊണ്ടിരിക്കുകയാണെന്നും വക്താവ് അവകാശപ്പെട്ടു.
അതേ സമയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ താലിബാന്‍ നിരാകരിച്ചു. യുഎസ് സഖ്യത്തെ തൃപ്തിപ്പെടുത്താനായി പ്രതിപക്ഷം നടത്തുന്ന തന്ത്രമാണ് അവകാശവാദങ്ങള്‍ക്ക് പിന്നിലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications