പാകിസ്ഥാനെതിരെ താലിബാന്‍ ആക്രമണം
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായി താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ അതിര്‍ത്തിയിലാണ് താലിബാന്‍ സൈനികര്‍ പാകിസ്ഥാന്‍ സൈനികര്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിര്‍ത്തിയിലുള്ള ബജൂര്‍ ഗ്രാമത്തിലേക്ക് താലിബാന്‍ സൈനികര്‍ കടക്കാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്‍ സൈനികര്‍ തടഞ്ഞതോടെയാണ് ആക്രമണമുണ്ടായത്. പോരാട്ടം മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. പിന്നീട് താലിബാന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനിലേക്ക് പിന്‍വലിഞ്ഞു. താലിബാന്‍ സൈനികര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.
ആക്രമണം നടന്ന കാര്യം പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊയിനുദ്ദീന്‍ ഹൈദര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇനി പൊലീസിനെയും അതിര്‍ത്തി രക്ഷാ സേനയെയും പട്ടാളത്തെയും നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications