ജനവരി മുതല്‍ ആദിവാസികള്‍ക്ക് ഭൂമി നല്കും
തിരുവനന്തപുരം: പുതുവര്‍ഷദിനമായ 2002 ജനവരി ഒന്ന് മുതല്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിവിതരണം ചെയ്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഇപ്പോള്‍ ഭൂമി ഇല്ലാത്തവര്‍ക്കും ഉണ്ടായിരുന്ന ഭൂമിയില്‍ നിന്നും ഒഴിയേണ്ടി വന്നവര്‍ക്കും ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ 11 വ്യാഴാഴ്ച ചേര്‍ന്ന ആദിവാസി ഭൂമി വിതരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
ആദിവാസികള്‍ക്ക് നല്‍കാനായി 42, 000 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ കീഴിലുള്ള 6, 000 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. സുഗന്ധഗിരി പദ്ധതി ഉള്‍പ്പടെയുള്ള പദ്ധതികളില്‍ നിന്നുള്ള ഭൂമിയും ആദിവാസികള്‍ക്ക് നല്‍കുമെന്ന് ആന്റണി അറിയിച്ചു.
ആറളം ഫാമില്‍ നിന്നുള്ള ഭൂമിയും നിക്ഷിപ്ത വനമേഖലയില്‍ നിന്നും 25, 000 ഏക്കറും വിട്ടുതരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 1, 000 ഏക്കര്‍ ഭൂമിയും വൈദ്യുതി ബോര്‍ഡുള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഭൂമിയും ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കണ്ടെത്തുമെന്ന് ആന്റണി വ്യക്തമാക്കി.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് വഴി ഈ വര്‍ഷം 40 കോടി രൂപ ആദിവാസി ക്ഷേമത്തിനായി വിനിയോഗിക്കും. ആദിവാസി മേഖലയിലെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിക്കായി 20, 000 ടണ്‍ അരി നല്‍കുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴില്‍ ചെയ്യാനാവില്ലെന്ന് കണ്ടെത്തിയ 7, 000 ആദിവാസികള്‍ക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി നല്‍കുമെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications