നിയമസഭാസമ്മേളനം വെള്ളിയാഴ്ച തുടങ്ങും
തിരുവനന്തപുരം: 11ാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12 വെള്ളിയാഴ്ച തുടങ്ങും. പ്രധാനമായും ബജറ്റിലെ ധനാഭ്യര്‍ത്ഥനചര്‍ച്ചകള്‍ക്കുവേണ്ടിയാണ് നിയമസഭ യോഗം ചേരുന്നത്. എങ്കിലും വനം ബില്‍ ഉള്‍പ്പെടെ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും.
യുഡിഎഫ് സര്‍ക്കാരിനെതിരെ ബസ് ചാര്‍ജ്ജ് വര്‍ധനവുള്‍പ്പെടെ ഒട്ടേറെ ജനകീയപ്രശ്നങ്ങളുയര്‍ത്തി പ്രതിപക്ഷം ആഞ്ഞടിച്ചേക്കും. വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്ക്കരണം, വൈദ്യുതിചാര്‍ജ്ജ് വര്‍ധന, മദ്യനയത്തില്‍ ഭരണകക്ഷിയില്‍ നിലനില്ക്കുന്ന അവ്യക്തത, ആദിവാസിപ്രശ്നം, തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥി-പൊലീസ് സംഘട്ടനം തുടങ്ങിയ വിഷയങ്ങള്‍ ഈ നിയമസഭാസമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായേക്കും.41ദിവസം നീണ്ടുനില്ക്കുന്നതാണ് ഈ സമ്മേളനം .
ആന്റണിസര്‍ക്കാരിന്റെ ജനവിരുദ്ധ, സ്വകാര്യവല്ക്കരണനയങ്ങള്‍ക്കെതിരെ ജനവികാരംവളര്‍ത്താന്‍ പ്രതിപക്ഷം ഈ അവസരം വിദഗ്ധമായി ഉപയോഗിക്കുമെന്നു വേണം കരുതാന്‍. അതേ സമയം സംസ്ഥാനത്ത് മൂലധനനിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാന്‍ വ്യവസായ, തൊഴില്‍ മേഖലകളില്‍ പുതിയ നിയമനിര്‍മ്മാണത്തിന് ഈ സമ്മേളനത്തില്‍ ആന്റണിസര്‍ക്കാര്‍ ഒരുങ്ങും.












Click it and Unblock the Notifications