Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക നില മെച്ചപ്പെട്ടു തുടങ്ങി: ധനമന്ത്രി

തിരുവനന്തപുരം: തകര്‍ച്ചയിലായിരുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ അല്‍പ്പം മെച്ചമുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലമുണ്ടായിത്തുടങ്ങിയിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. ധനകാര്യമാനേജ്മെന്റിലെ നൂതന പ്രവണതകളെ കുറിച്ച് നടന്ന ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറികളില്‍ മുമ്പുണ്ടായിരുന്നതു പോലുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടര വര്‍ഷമായി ശമ്പളമില്ലാതിരുന്ന പ്ലസ് ടു അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തു തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലെയും സ്ഥിതി കേരളത്തിനെക്കാള്‍ മോശമാണ്. എങ്കിലും ധനസ്ഥിതി മെച്ചപ്പെടുവാന്‍ ഇനിയും ഏറെ മുന്നോട്ടു പോകുവാനുണ്ട്. നികുതിവകുപ്പിനെ കാര്യക്ഷമമാക്കി നികുതി പിരിവ് ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ലഭിക്കുന്ന ഒരു രൂപയുടെ വരുമാനത്തില്‍ നിന്നും ഭൂരിഭാഗവും പോകുന്നത് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനാണ്. ഈ സ്ഥിതി മാറണമെന്നും ശങ്കരനാരായണന്‍ വ്യക്തമാക്കി. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ്റായ് അധ്യക്ഷനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+