കൊച്ചിയില്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ്
കൊച്ചി: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ കൊച്ചിയില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സിറ്റി സര്‍വീസ് നടത്താന്‍ ആലോചന. ഇപ്പോള്‍ താല്‍ക്കാലിക സര്‍വീസ് നടത്തുന്ന 100 കെഎസ്ആര്‍ടിസി ബസ്സുകളെ നിലനിര്‍ത്തുന്നതോടൊപ്പം പുതിയ 50 ബസ്സുകള്‍ കൂടി ചേര്‍ത്താണ് സിറ്റി സര്‍വീസ് ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബസ്സുടമകളും സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തി. പ്രശ്നം വ്യാഴാഴ്ചയിലെ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമരം ജില്ലയാകെ വ്യാപിപ്പിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി ടോള്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ്സുകള്‍ ഒക്ടോബര്‍ 10 ബുധനാഴ്ച മുതല്‍ അനിശ്ചിത കാല സമരം തുടങ്ങിയത്.
കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് വൈപ്പിന്‍, വാരാപ്പുഴ, പറവൂര്‍ മേഖലകളിലെ സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കിയതോടെ കൊച്ചിയിലെ ജനങ്ങള്‍ തീരാദുരിതത്തിലാണ്.
സമരത്തില്‍ പങ്കെടുക്കുന്ന ബസ്സുകള്‍ പിടിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ നത്തുന്ന സമരത്തെ കര്‍ശനമായി നേരിടണമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.












Click it and Unblock the Notifications