കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പി. സി. തോമസിന്റെ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ധാരണയിലേര്‍പ്പെടുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന ഘടകത്തില്‍ ഭിന്നത.

തോമസുമായി സഹകരിച്ച് മലയോര മേഖലയില്‍ ഒരു ശക്തിയായി വളരാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാന ഘടകത്തിലെ രാജഗോപാല്‍-രാമന്‍പിള്ള ഗ്രൂപ്പ് ഇതിനെ ശക്തിയായി എതിര്‍ക്കുകയാണ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭനും ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനുമാണ് തോമസിന്റെ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ മുന്നോട്ടു വന്നത്.

എന്നാല്‍ മാണിയുമായി അടുപ്പമുള്ള രാജഗോപാല്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തു. തോമസ് മാണിയുടെ കണ്ണിലെ കരടാണെന്നും തോമസ് വളരുന്നത് മാണി എന്തുവില കൊടുത്തും ചെറുക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. മലയോര കര്‍ഷകര്‍ക്കിടയില്‍ തോമസിനെക്കാളും സ്വാധീനം ഇപ്പോഴും മാണിക്ക് തന്നെയാണെന്നാണ് രാജഗോപാല്‍ ഗ്രൂപ്പിന്റെ നിലപാട്.

എന്നാല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന കടുത്തുരുത്തി ബ്ലോക്കിലെ ഉപതിരഞ്ഞെടുപ്പില്‍ ഐഎഫ്ഡിപിയുമായി സഖ്യമാകാമെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ട്. ഇതിനോട് തോമസ് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളതും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയോടെ ബിജെപിയുടെ ടി. കെ. സന്ധ്യ വിജയിച്ചിരുന്നു.

തോമസിനെ കൂട്ടുപിടിക്കുന്നതിനേക്കാള്‍ മാണിയുമായി സഖ്യമുണ്ടാക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് രാജഗോപാല്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. തോമസ് ഇപ്പോള്‍ ഇരുമുന്നണികളിലുമില്ല,മാണിയോടൊപ്പമുള്ള ചിലര്‍ തന്റെ കൂടെ വരുമെന്ന തോമസിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിട്ടുമില്ല. ദില്ലിയില്‍ മാണിയെക്കാള്‍ ശക്തി തോമസിന് തന്നെ. പക്ഷേ അത് ബിജെപിക്ക് ആവശ്യവുമില്ല.

കേരളത്തില്‍ പ്രബലമായ ഒരു കക്ഷിയെയോ ഗ്രൂപ്പിനെയോ ബിജെപി തേടി നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. എന്നാല്‍ ഇതു വരെ അതിന് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഉടന്‍ തന്നെ ഒരു സഖ്യമുണ്ടാക്കണമെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്ന അഭിപ്രായം. ആരെ കൂടെ കൂട്ടുമെന്ന വിഷയം ഇരുവരുടെയും ശക്തി അളന്നിട്ടു മതിയെന്നാണ് ബിജെപി കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X