Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കൊച്ചി: രണ്ടുദിവസമായി കൊച്ചിയില്‍ നടന്നുവന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം അവസാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും ബസ് ഉടമകളുമായു നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചക്ക് ശേഷം മന്ത്രിയാണ് തീരുമാനം അറിയിച്ചത്.

മട്ടാഞ്ചേരി പാലത്തിന്റെ ടോള്‍ നിരക്ക് അടുത്ത തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ ന്ശ്ചയിക്കും. അതുവരെ ബസ് ഉടമകള്‍ ടോള്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ബോട്ട് ( നിര്‍മ്മിച്ച് നടത്തി കൈമാറുക) അടിസ്ഥാനത്തില്‍ പണിഞ്ഞ മട്ടാഞ്ചേരി പാലത്തിലെ ടോള്‍ നിരക്ക് കൂടിതലാണെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം തുടങ്ങിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി, പാലം പണിത ഗാമണ്‍ ഇന്ത്യാ ലിമിറ്റഡിന്റെ പ്രതിനിധി, എംപി മാര്‍ എംഎല്‍ എ മാര്‍ എന്നിവരടങ്ങുന്ന യോഗമായിരിക്കും നിരക്ക് നിശ്ചയിക്കുക. ഉടന്‍ തന്നെ ബസ് ഓടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ഠസമയത്തിന് മുന്‍പേ അറിയിക്കാതെയാണ് സമരം തുടങ്ങിയത്. ഹൈകോടതി നിര്‍ദ്ദേശം അനുസരിച്ച് 48 മണിക്കൂറിന് മുന്‍പ് സമര നോട്ടീസ് നല്‍കിയിരിക്കണം എന്നുണ്ട്.

ഇങ്ങനെ നിയമവിരുദ്ധമായാണ് സമരം നടത്തിയതെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+