കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി വോട്ടെടുപ്പ് പൂര്‍ത്തിയായി

  • By Super
Google Oneindia Malayalam News

വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ് ബോര്‍ഡിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 11 വ്യാഴാഴ്ച പൂര്‍ത്തിയായി. രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്.

വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് സ്വാമി പ്രകാശാനന്ദ പക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ ഔദ്യോഗിക വിഭാഗമായ സ്വാമി ശാശ്വതീകാനന്ദ പക്ഷം തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ടുറപ്പായി. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.

സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ യുവജനവേദി എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിച്ചിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു കൊണ്ട് പ്രകാശാനന്ദ പക്ഷം പറഞ്ഞു. അതിനിടെ വോട്ടെടുപ്പില്‍ പ്രതിഷേധിച്ച് ശിവഗിരി ഗുരുദേവ വേദി വര്‍ക്കലയില്‍ കരിദിനം ആചരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X