Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം: വിസ നല്‍കുന്നത് വൈകുന്നു

തിരുവനന്തപുരം: അമേരിക്ക അഫ്ഘാനിസ്ഥാനില്‍ ആക്രമണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ അതിന്റെ അലയൊലികള്‍ തുടങ്ങി.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള, പ്രത്യേകിച്ച് സൗദിയിലേക്കുള്ള സന്ദര്‍ശനത്തിന്റെ വിസ സ്റാമ്പ് ചെയ്തു കിട്ടുന്നതിന് ഇപ്പോള്‍ കാലതാമസം നേരിടുന്നതായി ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സൗദിയില്‍ പുതിയ വിസ നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോവുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്- ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായ ചാന്നാങ്കര. എ. പി. കുഞ്ഞ് പറഞ്ഞു.

ടിക്കറ്റ് ഓക്കെ ആയവര്‍ തന്നെ ഗള്‍ഫിലേക്ക് പോകാതെ ടിക്കറ്റുകള്‍ റദ്ദാക്കുന്നുമുണ്ട്. അവധിക്ക് നാട്ടിലെത്തിയവര്‍ യാത്ര നീട്ടിവയ്ക്കുകയാണ്. അമേരിക്കയില്‍ സപ്തംബര്‍ 11 ന് നടന്ന ആക്രമണത്തിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്. അഫ്ഘാനിസ്ഥാനില്‍ യുദ്ധം തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് കരുതപ്പെടുന്നത്.

ബഹ്റൈന്‍ പോലുള്ള ചില രാജ്യങ്ങളിലേക്കുള്ള വാര്‍ത്താവിനിമയ ബന്ധത്തിനും തകരാറുണ്ടായിട്ടുണ്ട്. ഫോണ്‍ കിട്ടാനും മറ്റും വളരെയധികം കാലതാമസം നേരിടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ എമിഗ്രേഷന്‍ ഓഫീസിലും വിമാനത്താവളത്തിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+