ഫ്ലോറിഡയില്‍ വീണ്ടും ആന്ത്രാക്സ് ബാധ
മയാമി: ആന്ത്രാക്സ് ബാധയേറ്റ ഒരാളെക്കൂടി ഫ്ലോറിഡയില്‍ കണ്ടെത്തിയതായി അമേരിക്കന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മാരകമായ ഈ രോഗം ബാധിച്ച് മരിച്ച പത്രപ്രവര്‍ത്തകന്റെ സഹജീവനക്കാരനാണ് അണുബാധയേറ്റത്. ആന്ത്രാക്സ് ബാധയേറ്റ മൂന്നാമത്തെയാളാണ് ഇയാള്‍.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ആന്ത്രാക്സ് ബാധ ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടുണ്ട്. തീവ്രവാദികള്‍ തുറന്നുവിട്ട ഏതെങ്കിലും ജൈവായുധത്തിന്റെ ഭാഗമായാണോ ഈ അണുബാധ എന്ന കാര്യം എഫ്ബിഐ അന്വേഷിച്ചുവരുന്നു. അന്വേഷണം ഇപ്പോള്‍ ക്രിമിനല്‍ സ്വഭാവമുള്ളതായിട്ടുണ്ടെന്ന് യുഎസ് അറ്റോര്‍ണി ഗൈ ലൂയിസ് വ്യക്തമാക്കി. തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇതൊരു ക്രിമിനല്‍ സ്വഭാവമുള്ള കൃത്യമായി കാണുമെന്ന് എഫ്ബിഐയും വ്യക്തമാക്കിയിട്ടുണ്ട്.
അണുബാധയേറ്റ മൂന്നാമത്തെയാളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആന്ത്രാക്സ് ബാക്ടീരിയ കണ്ടെത്തിയ അമേരിക്കന്‍ മീഡിയ ഐഎന്‍സി കെട്ടിടത്തില്‍ മാത്രമായി അണുബാധ ഒതുങ്ങിയിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
സണ്‍ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ ഫോട്ടോ എഡിറ്റര്‍ 63 കാരനായ സ്റീവന്‍സന്‍ കഴിഞ്ഞ വെള്ളിയാഴ്ച ആന്ത്രാക്സ് ബാധിച്ച് മരിച്ചതോടെയാണ് ഈ വിപത്തിനെക്കുറിച്ച് അധികൃതര്‍ ബോധവാന്മാരാകുന്നത്. സ്റീവന്സിനോടൊപ്പം ജോലി ചെയ്തിരുന്ന ഏണസ്റോ ബ്ലാങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആന്ത്രാക്സ് ബാധയെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പും എഫ്ബിഐയും ഉത്തരവിട്ടു. ബ്ലാങ്കോയുടെ രോഗം ഭേദമായതായി റിപ്പോര്‍ട്ടുണ്ട്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications