Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുര്‍ പിടിച്ചെടുത്തെന്ന് വടക്കന്‍സഖ്യം

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മധ്യ പ്രവിശ്യയായ ഗുര്‍ താലിബാനില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് പ്രതിപക്ഷമായ വടക്കന്‍ സഖ്യം അവകാശപ്പെട്ടു. ഒക്ടോബര്‍ 10 ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തിലാണ് വടക്കന്‍ സഖ്യം വിജയം കൈവരിച്ചത്.

ഒക്ടോബര്‍ 11 വ്യാഴാഴ്ച രാവിലെയും മിക്ക പ്രവിശ്യകളിലും കടുത്ത പോരാട്ടം നടക്കുകയാണെന്ന് വടക്കന്‍ സഖ്യത്തിന്റെ വക്താവ് മൊഹമ്മദ് ആബില്‍ പറഞ്ഞു. എന്നാല്‍ താലിബാന്‍ ശക്തികേന്ദ്രമായ കാണ്ടഹാര്‍ പിടിച്ചടക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ വ്യാഴാഴ്ച രാവിലെയും അഫ്ഗാനിസ്ഥാനു നേരെ ആക്രമണം നടത്തി. കാബൂളിലും കാണ്ടഹാറിലുമാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി കാബൂളിലും കാണ്ടഹാറിലും ജലാലാബാദിലും നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. താലിബാന്റെ സൈനിക ആസ്ഥാനങ്ങളും ആയുധ ശേഖരവും തീവ്രവാദികളുടെ ആസ്ഥാനവുമായിരുന്നു ലക്ഷ്യം.

അതിനിടെ അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തിന് പാകിസ്ഥാനിലെ വ്യോമത്താവളം ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ദക്ഷിണി സിന്ധ് പ്രവിശ്യയിലെ ജക്കോബാബാദ് വിമാനത്താവളമായിരിക്കും ഇതിനുവേണ്ടി ഉപയോഗിക്കുകയെന്ന് ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തു. 10 അമേരിക്കന്‍ സൈനികവിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും വിമാനത്താവളത്തില്‍ കണ്ടതായി പത്രറിപ്പോര്‍ട്ട് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+