ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് പ്രിസഡണ്ട് ചന്ദ്രിക കുമാരതുംഗ പിരിച്ചുവിട്ടു. ഒക്ടോബര്‍ 10 ബുധനാഴ്ചയാണ് പ്രസിഡണ്ട് ഈ അപ്രതീക്ഷിത നടപടി കൈക്കൊണ്ടത്.
ചന്ദ്രികയുടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പ്രമേയം പാസ്സാകുമെന്ന ഘട്ടം വന്നതിനാലാണ് പ്രസിഡണ്ട് 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് കരുതുന്നു. അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് പരാജയഭീതി നേരിടുകയായിരുന്നു ചന്ദ്രികയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സ്.
ഡിസംബര്‍ അഞ്ചിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനും പ്രസിഡണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2002 ജനവരി ഒന്നു മുതല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് സമ്മേളിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആറ് വര്‍ഷമായിരിക്കും പാര്‍ലമെന്റിന്റെ കാലാവധി.
അതേസമയം താന്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതിലൂടെ പ്രസിഡണ്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് റനില്‍ വിക്രമസിംഗെ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications