Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ അപായമേഖല: അമേരിക്ക

വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ ലോകത്തിലെ ഏറ്റവും വലിയ അപായമേഖലയാണെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക ആക്രമണം നടത്തുന്ന സമയത്ത് കശ്മീര്‍ പ്രശ്നത്തെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ പരാമര്‍ശിച്ചാണ് അമേരിക്കന്‍ അധികൃതര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കശ്മീരില്‍ ഇനിയും പാകിസ്ഥാന്‍ അതിര്‍ത്തി തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കാനും ഇന്ത്യ മടിക്കില്ലെന്ന് ഒക്ടോബര്‍ 11 വ്യാഴാഴ്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കശ്മീര്‍ പ്രശ്നത്തെച്ചൊല്ലി മേഖലയില്‍ വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. കോളിന്‍ പവല്‍ ദക്ഷിണേഷ്യ സന്ദര്‍ശിക്കാനുള്ള ഒരു കാരണം തന്നെ ഇതാണ്. സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം - അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ഡെപ്യൂട്ടി റിച്ചാര്‍ഡ് ആര്‍മിറ്റാഷ് പറഞ്ഞു. തീവ്രവാദത്തിനെതിരെ അമേരിക്ക യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയും പാകിസ്ഥാനും സന്ദര്‍ശിക്കാന്‍ കോളിന്‍ പവല്‍ തീരുമാനിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളായിക്കഴിഞ്ഞപ്പോള്‍ സിഐഎ മുന്‍ ഡയറക്ടര്‍ വില്യം വെബ്സ്റ്റര്‍ കശ്മീരിനെ ലോകത്തിലെ അപായമേഖലയായി വിശേഷിപ്പിച്ച കാര്യം ആര്‍മിറ്റാഷ് ഓര്‍മ്മിച്ചു.

കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കിയതിന് സന്ദര്‍ശനത്തിനിടയില്‍ പവല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും നന്ദി പറയും. ആക്രമണം ഭാവിയില്‍ ഏതു ദിശയില്‍ പോകണമെന്ന കാര്യത്തെക്കുറിച്ചും സ്റേറ്റ് സെക്രട്ടറി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+