മലബാര്‍ ദേവസ്വംബോര്‍ഡ് ബില്‍ അവതരിപ്പിക്കും
കൊച്ചി: മലബാര്‍ദേവസ്വം ബോര്‍ഡ് ഏകീകരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് കേരളാ സര്‍ക്കാര്‍ ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി നേരിട്ട് ഹാജരായാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയുടെ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായത്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാരിന് സമന്‍സ് അയച്ചത്.
സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ ദേവസ്വം ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കുമെന്നതിനാല്‍ ജീവനക്കാര്‍ നല്കിയ കോടതിയലക്ഷ്യ പരാതി അവസാനിപ്പിക്കുന്നതായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിയെ അറിയിച്ചു. ജസ്റിസ് വി.പി. മോഹന്‍കുമാര്‍, ജസ്റിസ് കെ.കെ. ദിനേശന്‍ എന്നിവരാണ് പരാതി കേട്ടത്.












Click it and Unblock the Notifications