Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരദേശനിയന്ത്രണ മേഖല: ഹര്‍ജി തള്ളി

കൊച്ചി: തീരദേശനിയന്ത്രണമേഖല സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തീരദേശ നിയന്ത്രണമേഖലാ ഭൂപടം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച ആവശ്യമായ അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റിസുമാരായ പി.കെ. ബാലസുബ്രഹ്മണ്യനും എം. രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

തീരദേശനിയന്ത്രണമേഖല സംബന്ധിച്ച ഉത്തരവിലെ ചില ഭാഗങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ചില ദ്വീപുനിവാസികള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തീരദേശ നിയന്ത്രണമേഖലയുടെ ഭൂപടമോ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവോ നിയമപ്രാബല്യമില്ലാത്തതാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം.

പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5(2), 5(3) എന്നീ വകുപ്പുകള്‍ തീരദേശസംരക്ഷണമേഖലസംബന്ധിച്ച ഉത്തരവില്‍ പൂര്‍ണ്ണമായും അനുസരിക്കുന്നില്ലെന്നത് ശരിയാണ്. കാരണം തീരദേശനിയന്ത്രണമേഖല സംബന്ധിച്ച കരട് ഉത്തരവില്‍ നദികളെയും ഉള്‍നാടന്‍ ജലപാതകളെയും പറ്റി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. പക്ഷെ അതുകൊണ്ട് മാത്രം തീരദേശനിയന്ത്രണമേഖല സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അസാധുവാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+