Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; മാനഭംഗമെന്ന് സംശയം

കണ്ണൂര്‍: പയ്യന്നൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാതമംഗലം പ്രതിഭാ കോളേജിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ത്ഥിനി സന്ധ്യയെയാണ് (17) വീടിനടുത്തു വിജനമായ സ്ഥലത്ത് ഒക്ടോബര്‍ 12 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനഭംഗത്തിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ ശ്രമവും പൊലീസ് നിരാകരിക്കുന്നില്ല.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ കോളേജില്‍ നിന്ന് മടങ്ങിയ കുട്ടി വീട്ടിലെത്തിയിരുന്നില്ല. രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

റോഡരികിലെ പത്തേക്കറോളം വരുന്ന വിജനമായ സ്ഥലത്ത് ഒരു കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നത്. ശ്വാസം മുട്ടിച്ചുകൊന്നതിന്റെ പാടുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് 10 മീറ്റര്‍ അകലെ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ബാഗ്, കുട എന്നിവയും കണ്ടു. ഇവിടെ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. കാതില്‍ ഉണ്ടായിരുന്ന കമ്മല്‍ മോഷണം പോയിട്ടുണ്ട്. ചുരിദാറായിരുന്നു വേഷം.

കണ്ണൂര്‍ എസ്.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ് നടത്തി. കോഴിക്കോട്ടു നിന്നും ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി കൊലയാളിക്കു വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിവൈഎസ്പി പി. ശ്രീശുകന്‍, പയ്യന്നൂര്‍ എസ്.ഐ. രാജീവ്, പെരിങ്ങോം എസ്.ഐ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിവരുന്നു.

പേരൂരിലെ കണ്ണമ്പള്ളി മഠത്തിലെ വടക്കേമഠത്തില്‍ നാരായണന്‍ നമ്പീശന്റെയും സരസ്വതിയമ്മയുടെയും ഏക മകളാണ് മരിച്ച സന്ധ്യ. ഷീന, സജി, നയന എന്നിവര്‍ സഹോദരങ്ങളാണ്. നാരായണന് നിര്‍മ്മല എന്നൊരു ഭാര്യ കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+