പീഡനം : സ്ത്രീ ആത്മഹത്യ ചെയ്തെന്ന്
തിരുവനന്തപുരം: ഭര്‍ത്താവിന്റെ ജ്യേഷ്ഠനും മക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് വര്‍ക്കല സ്വദേശിനിയായ സതി (49) ആത്മഹത്യ ചെയ്തതായി പരാതി.
തന്റെ ജ്യേഷ്ഠനും അയാളുടെ മക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചതുകൊണ്ടാണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കുമടക്കം നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സതിയുടെ ഭര്‍ത്താവ് ശശി ആരോപിക്കുന്നു.
2001 ഫിബ്രവരി 21നാണ് സതി ആത്മഹത്യ ചെയ്തത്. സതിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നും ഇവരുടെ പീഡനം മൂലമാണ് സതി ആത്മഹത്യ ചെയ്തതെന്ന് തെളിഞ്ഞിട്ടും പൊലീസ് ഇവര്‍ക്കെതിരെ ഒരു നടപടിക്കും തുനിഞ്ഞില്ലെന്ന് ശശി ആരോപിക്കുന്നു. ശശിയുടെ ജ്യേഷ്ഠന്‍ വേണുഗോപാലന്‍ ഡിവൈഎസ്പിയായി വിരമിച്ചയാളായതിനാല്‍ അയാള്‍ പൊലീസിന് മേല്‍ സ്വാധീനം ചെലുത്തിയിരിക്കാമെന്നും ശശി പറയുന്നു.
പല തവണ വേണുഗോപാലന്‍ സതിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നു. ഇതിന് വഴങ്ങാത്തതിനാലാണ് കള്ളപ്രചരണങ്ങള്‍ നടത്തിയും മറ്റും വേണുഗോപാലും കുടുംബവും സതിയെ പീഡിപ്പിച്ചിരുന്നത്. ശശി ജോലിക്ക് പോയിരുന്ന സമയത്ത് വേണുഗോപാലും കുടുംബവും ചേര്‍ന്ന് സതിയെ മര്‍ദ്ദിച്ചവശയാക്കിയെന്നും ശശി ആരോപിക്കുന്നു. തന്റെ മക്കള്‍ രണ്ട് പേരും വിദേശത്തായതിനാല്‍ ആരും സഹായത്തിനുമുണ്ടായിരുന്നില്ല. സതിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശശി ഒക്ടോബര്‍ 12 വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications